Breaking News

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം തുറന്നു സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു

പടന്നക്കാട് : പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്ക്കാര ജേതാക്കളായ സത്യനാരായണ ബെളേരി ഇ പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാക്കൾ എന്നിവർ മറുപടി പ്രസംഗം നടത്തി

ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ  ഡോ. ടി. സജിതാ റാണി അധ്യക്ഷത വഹിച്ചു.   ജനറൽ കൗൺസിൽ അംഗം എസ് സമ്പത്ത് നാളികേര മിഷൻ 

അസോസിയേറ്റ് ഡയറക്ടർ ഡോ. ആർ. സുജാത, കാർഷിക എഞ്ചിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ ഡോ. പി.കെ. മിനി എന്നിവർ സംസാരിച്ചു. . പ്രൊഫസർ .ഡോ കെ.എം. ശ്രീകുമാർ സ്വാഗതവും അസി പ്രൊഫസർ ഡോ. പി.വി. വൈജയന്തി നന്ദിയും പറഞ്ഞു

No comments