Breaking News

കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടി മറിഞ്ഞ് പരപ്പ സ്വദേശിക്ക് പരിക്ക്

 


പരപ്പ : കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടി മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പയിലെ മൈലാഞ്ചി ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ അരിങ്കലിലെ ദാമോദരന്റെ മകൻ മഹേഷ്‌ (23)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച സന്ധ്യയോടെ പരപ്പ പ്രതിഭ നഗർ ക്ലബ്ബിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിലായ യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments