Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള റോഡ് തകർന്നനിലയിൽ ; വീതി കൂട്ടി ടാർ ചെയ്തു നന്നാക്കണമെന്ന് ആവശ്യം


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള റോഡ് തകർന്നു. ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇതു മൂലം ഇതുവഴി വാഹനത്തിൽ സഞ്ചരിക്കുന്നവർ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആറോളം സർക്കാർ ഓഫീസുകളും നിരവധി വീടുകളും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. റോഡിൽ പലയിടത്തും ടാറിങ് ഇളകിയിട്ടുമുണ്ട്. ബ്ലോക്കിലേക്കുള്ള റോഡ് വീതി കൂട്ടി ടാറിംഗ് ചെയ്യാമെന്ന ഉറപ്പിൽ പ്രദേശവാസികൾ വർഷങ്ങൾക്ക് മുമ്പേ തന്നെ സ്ഥലം സൗജന്യമായി വിട്ടു നൽകിയിരുന്നു. എന്നാൽ പാതി വഴി മാത്രമാണ് വീതി കൂട്ടി ടാർ ചെയ്തത്. ബാക്കിയുള്ള ഭാഗം ഉടൻ തന്നെ വീതി കൂട്ടി ടാർ ചെയ്യണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് ഉടൻ നന്നാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

No comments