Breaking News

ഇരിയണ്ണി നിവാസികളുടെ ഉറക്കം കെടുത്തി ഒറ്റയാന്റെ പരാക്രമം സോളാർ വേലി തകർത്ത് കൃഷികൾ നശിപ്പിച്ചു


കാസർകോട്: ഇരിയണ്ണി നിവാസികളിൽ ഭീതി പരത്തി ഒറ്റയാന്റെ പരാക്രമം. സോളാർ വേലി തകർത്ത ആന ഇപ്പോൾ ജനവാസ കേന്ദ്രത്തിൽ. ഇന്നലെ രാത്രിയാണ് മുളിയാർ ഗ്രാമ പഞ്ചായത്തിലെ ഇരിയണ്ണി ദർഘാസിൽ എത്തിയത്. കെ നാ രായണൻ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കയറി യ കാട്ടാന ജലസേചനത്തിനൊരുക്കിയ പൈപ്പുകളും, തെ

ങ്ങ്, കവുങ്ങ്, വാഴ തുടങ്ങി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചിട്ടുണ്ട്. പകൽസമയം സമീപത്തെ കാട്ടിലുണ്ടെന്നാണ് നാട്ടു കാർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇരിയണ്ണി ഫോറ സ്റ്റിൽ തമ്പടിച്ചിരിക്കുകയാണ് ഒറ്റയാൻ. ഇരിയണ്ണി തീയടു ക്കം, അരിയിൽ, ചെറ്റത്തോട്, ദർഘാസ്, വളപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയായി കൃഷി നാശം വരുത്തുകയാണ് ഈ കാട്ടാന. സോളാർ വേലി സ്ഥാപിച്ചിട്ടും അതൊന്നും വ കവെക്കാതെ ആനകൾ നാട്ടിലിറങ്ങുന്നത് തുടരുന്നതിനാൽ ആനയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വനപാല കർ നിസ്സഹായരാണ്.

No comments