Breaking News

വെൽഡിങ് ജോലിക്കിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു


കാഞ്ഞങ്ങാട്: വെൽഡിങ് ജോലിക്കിടെയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊളവയൽ മാട്ടുമ്മലിലെ വിനീഷ് (35)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ രാവണീശ്വരം പൊടിപ്പള്ളത്ത് വെൽഡിങ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാട്ടുമ്മലിലെ ഗംഗാധരൻ ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബിന്ദു,വിനോദ്,അനീഷ്.

No comments