Breaking News

ദേശീയപാത നിർമ്മാണ പ്രവൃത്തികൾ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു


കാസർകോട്: പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയപാത 66 ആറുവരി പ്രവൃത്തിയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ചെങ്കള മുതല്‍ മട്ടലായി വരെയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.കാലവര്‍ഷത്തില്‍ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിശോധിച്ചു. ചെങ്കള , തെക്കില്‍ ചട്ടഞ്ചാല്‍, പൊയിനാച്ചി, പുല്ലൂര്‍ പാലം  ചെമ്മട്ടംവയല്‍ കാര്യങ്കോട് പാലം വീരമലക്കുന്ന് മട്ടലായിക്കുന്ന് എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവര്‍ത്തികളാണ് കളക്ടര്‍ പരിശോധിച്ചത്


ചെങ്കള വെള്ളക്കെട്ട് ഒരാഴ്ചക്കകം പരിഹരിക്കും* 


ചെങ്കളയില്‍ ഫ്‌ലൈ ഓവര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൃക്ഷമാകുന്ന സാഹചര്യത്തില്‍ ഒരാഴ്ചകം പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.


  ഓവുചാൽ പൂര്‍ത്തീകരിച്ച് നിലവിൽകെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന്  നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഓവുചാല്‍ വഴി മഴ വെള്ളം ഒഴുക്കിവിടുന്നതിനും ഫ്ളൈ ഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിര്‍മാണ കരാറുകാർ ജില്ലാ കളക്ടര്‍ക്ക് ഉറപ്പ് നല്‍കി.


 നിലവില്‍ താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയര്‍ത്തുമെന്നും ഡ്രെയിനേജ് പ്രവൃത്തി  ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും നിര്‍മാണ കരാറുകാരുടെ പ്രതിനിധികള്‍ ജില്ലാ കളക്ടറെ അറിയിച്ചു.. ചെങ്കള താഴെ ഭാഗത്തുള്ള മണ്ണിടിച്ചില്‍ തടയുന്നതിന്  നിര്‍മാണ പ്രവൃത്തിയ്ക്ക് നിക്ഷേപിച്ച അധികമണ്ണ് നീക്കുമെന്നും കരാറുകാര്‍ അറിയിച്ചു.



 ചെങ്കള പുലിക്കുണ്ടിലെ ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്ന കേളുമണിയാണിയുടെ പരാതിയും കളക്ടര്‍ പരിഗണിച്ചു  കേളുമണിയാണിയുടെ കുടുംബത്തിന് പട്ടയം നല്‍കുന്നതിന് ഭൂമിയുടെ അനുമതി ലഭിക്കുന്നതിന്

ദേശീയപാത അതോറിറ്റിയെ സമീപിക്കുമെന്നും മൂടിയ കിണറിന് നഷ്ടപരിഹാരം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.


തെക്കില്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് വഴി തടസ്സപ്പെട്ട രണ്ട് കുടുംബങ്ങളുടെ പരാതി പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.



 പൊയിനാച്ചിയിലെ  ക്ഷേത്രത്തിനു മുന്നിലൂടെ റോഡ്‌നിര്‍മാണം നടത്തില്ലെന്നും ഇവിടെ 9 മീറ്റര്‍ 'ഡിസൈനില്‍ മാറ്റം വരുത്തിയതായും ജില്ലാ കളക്ടറെ നിര്‍മ്മാണകരാറുകാരുടെ പ്രതിനിധികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച പരാതി പരിഹരിച്ചതായി കളക്ടര്‍ അറിയിച്ചു. 



 പുല്ലൂർ മേൽപ്പാലം

എൻ ഐ ടി  പഠനറിപ്പോർട്ട്

ഒരാഴ്ചയ്ക്കകം ലഭിക്കും


പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത് സംബന്ധിച്ച് പഠിക്കാന്‍കോഴിക്കോട് എന്‍ഐ ടി യെ ചുമതലപ്പെടുത്തി എന്‍ ഐ ടി യുടെറിപ്പാര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ചെമ്മട്ടം വയലില്‍ ദേശിയ പാത റോഡ് നിര്‍മാണത്തെ തുടര്‍ന്ന് യാത്രാതടസ്സം നേരിടുന്നവരുടെ ബുദ്ധിമുട്ടുകള്‍ പ്രദേശവാസികള്‍ കളക്ടറെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.


കാര്യങ്കോട് പുതിയപാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത്  കാലവര്‍ഷത്തിന്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വീരമലക്കുന്ന് ദേശീയപാത പാര്‍ശ്വസംരക്ഷണ പ്രവൃത്തി 31ന് പൂര്‍ത്തീകരിക്കും. വീര മലക്കുന്നിന്റെ ദേശീയപാത പാര്‍ശ്വ സംരക്ഷണ പ്രവൃത്തി മേയ് 31 നകം പൂര്‍ത്തീകരിക്കും.പാര്‍ശ്വ സംരക്ഷണ പ്രവൃത്തിയോടെ മണ്ണിടിച്ചിലുണ്ടായാലും ഗതാഗത തടസ്സമുണ്ടാക്കാതെ പരിഹരിക്കാനാകുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീരമലക്കുന്ന് പാര്‍ശ്വഭിത്തി നിര്‍മിച്ച് സംരക്ഷിക്കും. മട്ടലായിക്കുന്നിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.


ദേശീയപാത അതോറിറ്റി പ്രതിനിധി സേതുമാധവന്‍ നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികളായ മല്ലികാര്‍ജുന റാവു, ജെ എസ് തിവാരി ജനറല്‍ മാനേജര്‍മാരായ ശ്രീരാമമൂര്‍ത്തി വെങ്കട്ടരമണ, 

കാസര്‍കോട് താഹസില്‍ദാര്‍ അബൂബക്കര്‍ സിദ്ദിഖ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍  എം.മായ, റവന്യൂ ഇന്‍സ്‌പെക്ടര്‍ എം. അനൂപ് എന്നിവര്‍ അനുഗമിച്ചു.

No comments