Breaking News

സിപിഎം സഹകരണ മേഖലയിൽ നടത്തുന്ന തട്ടിപ്പ് അന്വേഷിക്കണം; കോൺഗ്രസ്സ് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി


സഹകരണ മേഖലയില്‍ സിപിഎം നടത്തുന്ന തട്ടിപ്പിനെതിരെയും കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന കോടികളുടെ അഴിമതിയില്‍ പാര്‍ട്ടിക്കും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുമുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.

No comments