42 ലക്ഷത്തിന്റെ സ്വർണ്ണവുമായി എയർപോർട്ടിൽ കാസർകോട് സ്വദേശികൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 42 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വർണ്ണവുമായി കാസ ർകോട് സ്വദേശികൾ അറസ്റ്റിൽ.
മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരാണ് അറസ്റ്റി ലായത്. കണ്ണൂർ ഡി.ആർ.ഐ യൂണിറ്റിന് ലഭിച്ചു രഹസ്യ വിവ രത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടി കൂടിയത്. പരിശോധനയിൽ കസ്റ്റംസും പങ്കെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഗൾഫിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാ യിരുന്നു ഇരുവരും. മുഹമ്മദ് നിയാസിൽ നിന്ന് 479 ഗ്രാം സ്വ ർണ്ണമാണ് പിടികൂടിയത്. കട്ടികളാക്കിയ സ്വർണ്ണം ഫുഡ് പ്രോസ സിംഗ് യൂണിറ്റിന് അകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തലയണ കവറിനകത്തും കളിപ്പാട്ടത്തിനകത്തുമാണ് സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി മുഹമ്മദ് നിസാർ കടത്താൻ ശ്രമിച്ചത്.
No comments