Breaking News

കനത്ത മഴയിൽ വെസ്റ്റ്എളേരി മൗക്കോട് നാശനഷ്ടം


പെരുമ്പട്ട : കനത്ത മഴയിൽ മരങ്ങൾ വീണും , മണ്ണിടിഞ്ഞും ഉള്ള അപകട വാർത്തകളാണ് നിത്യേന വന്നു കൊണ്ടിരിക്കുന്നത് 

വെസ്റ്റ്  എളേരി പഞ്ചായത്തിലെ മൗക്കോട്  എൽ.പി.സ്‌കൂളിന്റെ  പ്രവേശന കാവടത്തിന് സമീപം റോഡിനോട് ചേർന്നുള്ള ഭാഗത്ത് മതിൽ ഭാഗികമായി ഇടിഞ്ഞു . റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചപ്പോൾ അവിടെ കോണ്ക്രീറ്റ് കൊണ്ട്  കെട്ടി ഭദ്രമാക്കാത്തതിനാൽ മഴ കൊണ്ട്  നനഞ്ഞ് കുതിർന്ന ഭാഗം പെട്ടെന്ന് നിലംപൊത്താൻ കാരണമായി

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇതിന് പരിഹാരം ആയില്ലങ്കിൽ ബാക്കിയുള്ള ഭാഗവും ഇടിയാനാണ് സാധ്യത ,അത് ഭാവിയിൽ സ്‌കൂളിലേക്ക് കയറിപോകാനുള്ള പടവുകളുടെ   നിലനില്പിനേയും ബാധിക്കുന്നതാണ് ,

ശാശ്വതമായ പരിഹാരം വേണമെന്നാണ് പി.റ്റി.എ യും,  നാട്ടുകാരും ആവശ്യപെടുന്നത്.

 പെരുമ്പട്ടയിൽ റോഡിന് കുറുകെ മരം പൊട്ടി വീണു , 

പെരുമ്പട്ട ബസ്റ്റാന്റിന് സമീപത്തെ മദീന ഹോട്ടലിന്റെ ഭാഗത്ത് ഉണ്ടായിരുന്ന മരമാണ് പൊട്ടി വീണത് , രാത്രി ആയതിനാൽ ആളപായമമോ , കൂടുതൽ ഗതാഗത തടസ്സമോ ഉണ്ടായില്ല , ഉടനെ നാട്ടുകാർ രംഗത്ത് ഇറങ്ങി മരം വെട്ടി മാറ്റി വഴിതടസ്സം ഒഴിവാക്കുകയായിരുന്നു.

No comments