Breaking News

എൻഡോസൾഫാൻ ദുരിത ബാധിതയ്ക്ക് ബാങ്കിൽ നിക്ഷേപിച്ച തുക അടിയന്തിര ചികിത്സയ്ക്ക് ലഭ്യമാക്കി


മുള്ളേരിയ ആയര്‍ക്കാട് ലക്ഷ്മിക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നിര്‍ദ്ദേശ പ്രകാരം ബാങ്കില്‍ നിക്ഷേപിച്ച തുക അടിയന്തിര ചികിത്സയ്ക്ക് ലഭ്യമാക്കി. സഹായ ധനമായി ലഭിച്ച 5 ലക്ഷം രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച് ചികിത്സാ ആവശ്യത്തിന് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ മടക്കി വിട്ടു എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റ നിര്‍ദ്ദേശ പ്രകാരം ബാങ്ക്് അധികൃതരും ലക്ഷ്മിയുമായി ചര്‍ച്ച നടത്തിയ ശേഷം ചികിത്സയ്ക്ക് ആവശ്യമായ ഒരു ലക്ഷം രൂപ ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തി കൈമാറി. എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളകര്‍ പി.സുര്‍ജിത്ത്, ഹെഡ്ക്ലാര്‍ക്ക് സജിത്ത് എസ് നായര്‍ എന്നിവരാണ് ചികിത്സയ്ക്   ആവശ്യമായ തുക ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തിയത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇടപെടല്‍ നടത്തി സഹകരണ ഇന്‍സ്പെക്ടറെ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ചുമതലെപ്പെടുത്തിയിരുന്നു.

No comments