Breaking News

ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിലെ ബാലവേദിയുടേയും ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയുടെ 40-ാം പിറന്നാൾ ദിനത്തിൽ ജില്ലയെക്കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ അവധിക്കാല വായനശാലയുടേയും, ബാലവേദിയുടേയും ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയുടെ 40-ാം പിറന്നാൾ ദിനത്തിൽ ജില്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. ആയന്നൂർ യുവശക്തി വായനശാലയിൽ നടന്ന പരിപാടി കണ്ണിവയൽ ഗവ. ടിടിഐയിലെ റിട്ട. പ്രിൻസിപ്പൽ എം.വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. ചടങ്ങിൽ ബാലവേദി പ്രസിഡന്റ് സിദ്ധാർഥ് സജീവൻ അധ്യക്ഷനായി. ഗ്രന്ഥശാല എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം എം.പി.വിനോദ് കുമാർ പ്രശ്‌നോത്തരി നയി്ച്ചു. ബാലവേദി സെക്രട്ടറി റിയ തോമസ്, ഗ്രന്ഥശാല സെക്രട്ടറി പ്രശാന്ത് സി.ടി., ലൈബ്രേറിയൻ ആതിര സരിത്ത് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ജെഫിൻ ബിജു പുളിക്കൽ ഒന്നും ജി.നിരഞ്ജന രണ്ടും സ്ഥാനങ്ങൾ നേടി. മൂന്നാം സ്ഥാനം ദേവനന്ദ കെ.വി, സിദ്ധാർഥ്, അനാമിക എന്നിവർ പങ്കിട്ടു.

No comments