Breaking News

കുന്നുംകൈ ഭീമനടി റോഡിൽ പാങ്കയത്ത് വൻമരം റോഡിന് കുറുകെ വീണ് അതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപെട്ടു


ഭീമനടി : കുന്നുംകൈ ഭീമനടി റോഡിൽ പാങ്കയത്ത് വൻമരം റോഡിന് കുറുകെ വീണ് അതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപെട്ടു.

 ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് സംഭവം, വിവരം അറിയിച്ചതിനെ തുടർന്ന് ചിറ്റാരിക്കാൽ പോലീസും, പെരിങ്ങോം ഫയർ ഫോഴ്സിലെ റെസ്ക്യൂ ടീമും സംഭവസ്ഥലത്ത് എത്തി ,കൂടെ നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ട് മരം മുറിച്ചു മാറ്റുകയാണ് ഉണ്ടായത്.

 മഴക്കാലത്ത് മരങ്ങൾ വീണുള്ള അപകടങ്ങൾ പെരുകുകയാണ്, മലയോര മേഖലയിലെ വഴിയോരങ്ങളിൽ വലിയ കാറ്റും മഴയും വന്നാൽ  കടപുഴകി വീഴാൻ സാധ്യയ ഉള്ള മരങ്ങൾ ധാരാളമുണ്ട് .

 അപകട ഭീഷണിയുള്ള മരങ്ങൾ നീക്കം ചെയ്യണമെന്ന് മഴക്കാലം തുടങ്ങുമ്പോൾ തന്നെ പഞ്ചായത്ത് മുന്നറിയിപ്പ് കൊടുത്തതുമാണ് ,പക്ഷെ ആരും അത് വലിയ ഗൗരവമായി കാണുന്നില്ല , അപകടങ്ങൾ സംഭവിച്ചതിന് ശേഷമാണ് പലർക്കും ബോധം ഉദിക്കുന്നത് ,  വിഷയത്തിന്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കിയില്ലങ്കിൽ അത് വലിയ അപകടമാണ് വിളിച്ചുവരുത്തുക.

No comments