Breaking News

കേരള കോൺഗ്രസ് ബ്രി) ഉത്തര മേഖല സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട് :  കേരള കോൺഗ്രസ് ബ്രി) ഉത്തര മേഖലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. ആരാധനാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുന്നോക്ക കോർപ്പറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. ജി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് സാലി കൂടത്തായി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: പി ഗോപകുമാർ, ജോസ് ചെമ്പേരി, ഭഗീരധൻ, കെ. ദാസൻ, കേരള യൂത്ത് ഫ്രണ്ട് ബ്രി) സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി. നായർ, ജില്ല പ്രസിഡന്റുമാരായ പി.ടി. നന്ദകുമാർ, എസ്.എം.കെ മുഹമ്മദലി, സണ്ണി, സുരേഷ് പുതിയേടത്ത്, സന്തോഷ് മാവുങ്കാൽ, രാജീവൻ പുതു ക്കളം, അഗസ്ത്യൻ നടയ്ക്കൽ, ജിഷ്. വി, എന്നിവർ സംസാരിച്ചു. ആഗസ്ത് 10 ന് നടക്കുന്ന ഉത്തര മേഖല സമ്മേളനം വിജയിപ്പിക്കാൻ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

No comments