Breaking News

കാലിച്ചാമരം കുണ്ടൂർ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കഥാ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ  കഥാചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു. 

പരിപാടിയുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ ആർ സോമൻ മാഷ് നിർവ്വഹിച്ചു. 

കെ സ് രതീഷിന്റ കഥ "പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം...!" ചർച്ച ചെയ്തു.

അദ്ധ്യാപകൻ എം.ബിജു ചർച്ചക്ക് നേതൃത്വം നൽകി. പാലാത്തടം ക്യാമ്പസിലെ മലയാള സാഹിത്യം പി ജി വിദ്യാർത്ഥിനി എ.വിഷ്ണുപ്രിയ കഥ അവതരിപ്പിച്ചു. തുടർന്ന് 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച  "കൺമഷി"എന്ന കവിതാസമാഹാരത്തിന്റെ കവയത്രി അഞ്ജന കുണ്ടൂരിന് സ്നേഹാദരവ് നൽകി.

2023 ൽ വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ നടത്തിയ വായനാമത്സരത്തിൽ വിജയിച്ച് ജില്ലാതല വായനാമത്സരത്തിൽ പങ്കെടുത്ത രഞ്ജന രാജൻ, പഞ്ചായത്ത് / താലൂക്ക് തലം "സർഗോത്സവം 2023" വിജയികളായ 

അനാമിക ചക്രപാണി,ദേവപ്രിയ,ആര്യനന്ദ നിരഞ്ജന എന്നിവരേയും ഗ്രാന്മ വായനശാല പരിധിയിൽ നിന്ന്  2023-24 വർഷത്തെ SSLC /പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച അനാമിക കെ സ്, അഭിനന്ദ് ചന്ദ്രൻ,ബിനീഷ ഷമ്മി,ഫാത്തിമ സന, സങ്കീർത്ത് എൻ. കെ. അശ്മിക.യു,അനൈന മുത്തത്തിൽ,അഞ്ജന.കെ.പി,അശ്വിൻ.കെ.പി,ആദിഷ് കൃഷ്ണ.എൻ എന്നിവരെയും അനുമോദിച്ചു.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ ദിവ്യ എ.സി, സെക്രട്ടറി ലിനീഷ് കുണ്ടൂർ, ലൈബ്രേറിയൻ ആദിത്യ. പി. വി,റീജ രമേശൻ, ടി. പിസുജ, ഇന്ദിര എന്നിവർ സംസാരിച്ചു.

No comments