Breaking News

അങ്കണവാടി ജീവനക്കാരെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടി നിർത്തണം : സി ഐ ടി യു


വെള്ളരിക്കുണ്ട്: നാട്ടക്കൽ അങ്കണവാടി ജീവനക്കാരെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് സി ഐ ടി യു എളേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അങ്കനവാടി ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സി ഐ ടി യു ഏരിയ പ്രസിഡണ്ട് ജോസ് പതാലിൽ , സെക്രട്ടറി കെ.എസ് ശ്രീനിവാസൻ എന്നിവർ ആവശ്യപ്പെട്ടു.  അങ്കണവാടി തൊഴിലാളികളുടെ പേരിൽ അനാവശ്യമായി കേസെടുത്ത് പീഡിപ്പിക്കുന്ന അധികാരികളുടെ നടപടിയിൽ അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കെ.വി സരോജിനി അധ്യക്ഷയായി. കെ.എസ് ശ്രീനിവാസൻ , പി വി ശ്യാമള , കെ.വി ഭാർഗവി എന്നിവർ സംസാരിച്ചു എൽസമ്മ ജോർജ് സ്വാഗതം പറഞ്ഞു

No comments