Breaking News

കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ


കരിന്തളം : രണ്ടര കിലോ ചന്ദന മുട്ടികളും ആയുധങ്ങളുമായി രണ്ടുപേരെ ഹോസ്ദുർഗ് ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ ലക്ഷ്മണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ട് വാടക ക്വാട്ടോഴ്സിൽ താമസിക്കുന്ന മുളിയാർ സ്വദേശി എ അബൂബക്കർ (59),മടിക്കൈ ഏരിക്കുളത്തെ എൻ ബാലൻ (56) എന്നവരാണ് പിടിയിലായത്.

ഇന്നലെ വൈകീട്ട് ചെത്തിമിനുക്കിയ ചന്ദന മുട്ടികൾ സഞ്ചിയിലാക്കി കരിന്തളം കയനി റോഡിൽ കൂടി നടന്ന് പോകുന്നതിനിടെയാണ് പിടിയിലായത്. ഹോസ്ദുർഗ് റെഞ്ച് ഓഫീസർ കെ.രാഹുലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ ലക്ഷ്മണന് പുറമെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വിശാഖ് ,ബി കെ. യദുകൃഷ്ണൻ, എം ഒ അജിത്ത് കുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

മൂന്നാം പ്രതി കെ വി അനിൽ കുമാറിനായി അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments