Breaking News

"എയിംസ് കാസർകോട് തന്നെ അനുവദിക്കണം..പോരാട്ടത്തിൽ അണി ചേരും " വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കാസർ കോട് ജില്ലക്ക് മുൻഗണന നൽകണമെന്നും ജില്ലയിലെ  മലയോര മേഖലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ എയിംസ് കാസർ കോട് തന്നെ കൊണ്ട് വരുവാൻ എം. പി. ഉൾപ്പെടെ ഉള്ളജനപ്രതിനിധികൾ ശ്രമം നടത്തണമെന്നും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു..കേന്ദ്രം കേരളത്തിന് എയിംസ്  അനുവദിക്കുമ്പോൾ കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയകൂട്ടായ്മ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമരരംഗത്ത് ഉണ്ട്. 

കേരളം കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തണം എന്നതായിരുന്നു  പ്രധാന ആവശ്യം.എൻഡോസൾഫാൻ ദുരിത ബാധിതരുള്ള  ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്നും സമരരംഗത്തുള്ളവർക്ക്‌ പൂർണ്ണ പിന്തുണ നൽകുന്നു വെന്നും എയിംസിനായുള്ള പോരാട്ടത്തിൽ അണിചേരുവാനും  യോഗം തീരുമാനിച്ചു..
യോഗത്തിൽ പ്രസ്സ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷതവഹിച്ചു.
ടി. പി. രാഘവൻ , സുധീഷ് പുങ്ങംചാൽ ,ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്, രവി നാട്ടക്കൽ, വിജയൻ ഭീമനടി , എം. സി. പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു..

ഭാരവാഹികൾ..
ഡാജി ഓടയ്ക്കൽ (പ്രസിഡന്റ് )
സുധീഷ് പുങ്ങംചാൽ ( ജനറൽ സെക്രട്ടറി )
ടി. പി. രാഘവൻ ( ട്രഷറർ )
മറ്റ് ഭാരവാഹികൾ..
വിജയൻ ഭീമനടി ( വൈസ് പ്രസിഡന്റ് )
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് (ജോയിന്റ് സെക്രട്ടറി )

No comments