Breaking News

ഭീമനടിയിലെ വനിത ഐ ടി ഐക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്ഥലം സൗജന്യമായി കൈമാറി


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ഭീമനടിയില്‍ പ്രവര്‍ത്തിക്കുന്ന ബേബി ജോണ്‍ മെമ്മോറിയല്‍ വനിത ഐ ടി ഐക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.07 ഏക്കര്‍ സ്ഥലം സൗജന്യമായി കൈമാറി. ഇതിന്റെ ആധാരം 13.06.2024 ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ ഐ ടി ഐ പ്രിന്‍സിപ്പലിന് കൈമാറി. 2013 ജനുവരിയില്‍ ഐ ടി ഐ നിലവില്‍ വരുന്നത്. ഏറെക്കാലമായി സ്ഥല സൗകര്യ പരിമിതി അനുഭവിക്കുന്ന ഐ ടി ഐ ക്ക് സ്വന്തമായി വിശാലമായ കെട്ടിടം പണിയുന്നതിനുള്ള സ്ഥലമാണ് പഞ്ചായത്ത് സൗജന്യമായി വിട്ടു നല്‍കിയത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ പി സി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ അഖില സി വി, കെ കെ തങ്കച്ചന്‍,സെക്രട്ടറി പങ്കജാക്ഷൻ സി കെ, വാര്‍ഡ് മെമ്പര്‍മാര്‍ ഇ ടി ജോസ്, ശാന്തികൃപ, അജേഷ് അമ്പു, ലില്ലിക്കുട്ടി, ജെയിംസ് ടി എ, പ്രമോദ് എന്‍ വി, ഓമന കുഞ്ഞികൃഷ്ണന്‍, സി പി സുരേശന്‍, ബിന്ദു മുരളീധരന്‍, മുഹമ്മദ് ഷെരീഫ് എന്‍, ലിജിന എം വി എന്നിവര്‍ പങ്കെടുത്തു.

No comments