Breaking News

ബിരിക്കുളം,കീഴ്മാല സ്കൂളുകളിൽ മിയാവാക്കി പച്ചതുരുത്ത് ഒരുങ്ങുന്നു


ബിരിക്കുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെയും കിനാനൂർ കരിന്തളം കൃഷിഭവൻ്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബിരിക്കുളം സ്കൂളിൽ മിയാവാക്കി പച്ച തുരുത്ത് ഒരുങ്ങുന്നു. പരിപാടിയുടെ ഉദ്ഘാടനം

കിനാനൂർ കരിന്തളം പഞ്ചായത്ത്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സി എ ച്ച് അബ്ദുൾ നാസർ നിർവഹിച്ചു.വാർഡ് മെമ്പർ വി.സന്ധ്യ അധ്യക്ഷയായി.

സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.വി ഷൈലജ, എട്ടാം വാർഡ് മെമ്പർ രമ്യ , ഒൻപതാം വാർഡ് മെമ്പർ. എംബി രാഘവൻ. പി.ടി.എ എക്സിക്യുട്ടീവ് അംഗം  ഹരി ക്ലാസിക്, ജിജോ പി ജോസഫ് എന്നിവർ ആശംസയർപ്പിച്ചു.കൃഷി ഓഫീസർ ബെൽസി സ്വാഗതവും എൻആർ ഇ ജി ഓവർസിയർ അഭിജിത് നന്ദിയും പറഞ്ഞു

കീഴ്മാല എ എൽ പി. സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മിയാവാക്കി പച്ചത്തുരുത്ത് വൽക്കരണം ഉദ്ഘാടനം നടന്നു. 200 ഓളം ഫലവൃക്ഷത്തൈകൾ പ്രത്യോകം സജ്ജമാക്കിയ സ്ഥലത്ത് കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വച്ചു പിടിപ്പിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി ശാന്തയായിരുന്നു. വാർഡ് മെമ്പർ ബിന്ദു ടി എസ് അധ്യക്ഷസ്ഥാനവും കൃഷി ഓഫീസർ ബെൻസി ബാബു : വിശദീകരണവും നടത്തി. പഞ്ചായത്ത് വികസന സമിതി അംഗം പാറക്കോൽ രാജൻ, NREG എഞ്ചിനിയർ സരുൺ.വി. വി. എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം പുഷ്പലത സ്വാഗതവും പി.ടി എ വൈസ് പ്രസിഡൻ്റ് രമേശൻ ടി. നന്ദിയും പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് തൊഴിലുറപ്പു കാരുടെ സഹായത്താൽ ഫലവൃക്ഷത്തൈകൾ നട്ടു.



No comments