Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം തായന്നൂർ സ്കൂൾ പരിസരത്ത് നടന്നു


എണ്ണപ്പാറ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം തായന്നൂർ സ്കൂൾ പരിസരത്ത് നടന്നു. പഞ്ചായത്ത് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി ഗോപാലകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ യു തമ്പാൻ നായർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ യു ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ ഇ ബാലകൃഷ്ണൻ, രാജീവൻ ചീരോൽ, എം.വി ജഗന്നാഥ് ,ആസൂത്രണ സമിതിയംഗം രാമചന്ദ്രൻ മാസ്റ്റർ എൻ എസ് എസ് വിദ്യാർത്ഥികൾ ,തൊഴിലുറപ്പ് സ്റ്റാഫ് ശ്രീനഎന്നിവർ സംബന്ധിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ഫല വൃക്ഷത്തൈകളുള്ള പച്ചത്തുരുത്ത് നിർമാണത്തിന് സ്കൂളിൽ തുടക്കമായി

No comments