Breaking News

കോളംകുളത്ത് പണി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ കൾവർട്ട് ഇടിഞ്ഞ് താഴ്ന്നു പ്രതിഷേധവുമായി നാട്ടുകാർ


കോളംകുളം : നാട്ടുകാരുടെ പ്രതിഷേധത്തിന് ശേഷം കാലിച്ചാമരം -പരപ്പ ജില്ലാ പഞ്ചായത്ത് റോഡിലെ കോളംകുളം മങ്കൈമൂലയിലെ കൾവർട്ട് പണി പൂർത്തിയായ ഭാഗം ദിവസങ്ങൾക്കുള്ളിൽ കൊൺക്രിറ്റ് പൊട്ടി താഴുകയും സമീപത്ത് കുഴിരൂപപെടുകയും ചെയ്തു. മറുഭാഗം ഇതുവരെയും പണി തീർത്ത് തുറന്ന് കൊടുക്കാതെ യാത്രക്കാരെ ഉപദ്രവിക്കുകയാണ്. മഴക്കാലം കുടുന്നതൊടെ അപകടം വിളിച്ചുവരുത്താനായി ചെയുന്ന ഇത്തരം നടപടികൾക്കെതിരെ നാട്ടുകാരും യാത്രക്കാരും ശക്തമായ പ്രതിഷേധം അറിയിക്കുന്നുണ്ട്, ഇത്രയും വേഗം കൽവർട്ടിന്റെ പണി തുറക്കാനുള്ള ഇടപെടൽ നടത്തണം എന്ന് നാട്ടുകാർ ജില്ല പഞ്ചായത്ത് ഭരണസമിതിയെയും അറിയിച്ചിട്ടുണ്ട്

No comments