Breaking News

ഉത്തർപ്രദേശിൽ നടന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി നാടിൻ്റെ അഭിമാനമായി കെ.വി ഷീബ കിനാനൂർ കരിന്തളം മാനൂരി സ്വദേശിനിയാണ്


ചായ്യോം:  കിനാനൂർ-കരിന്തളം പഞ്ചായത്തിന് അഭിമാന മുഹൂർത്തം                                   കിനാനൂർ-കരിന്തളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചായ്യോം മാനൂരിയിലെ ഷീബ കെ.വിയാണ് ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ  ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയത്. മാനൂരി ടെൻസ്റ്റാർ പുരുഷ സ്വയം സഹായ സംഘവും കുടുംബശ്രീയും ചേർന്ന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ഇൻ്റർസിറ്റി ട്രെയിനിന് എത്തിയ ഷീബയെ സ്വീകരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷയും രണ്ടാംവാർഡ് മെമ്പറുമായ ഷൈജമ്മ ബെന്നി ഷാൾ അണിയിച്ച് പൂമാല ഇട്ട് സ്വീകരിച്ച് .നീലേശ്വരം മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി .പി .പി,കിനാനൂർ കരിന്തളം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പാറക്കോൽ രാജൻ എന്നിവർ ബൊക്ക നല്കി ഷീബയെ വരവേറ്റു. ടെൻസ്റ്റാർ ക്ലബ്ബ് അംഗം മോഹനൻ മാനൂരി, എഡിഎസ് സെക്രട്ടറി പ്രസീത മോഹനൻ, സരോജിനി എന്നിവർ പുഷ്പങ്ങൾ നല്കി സ്വീകരിച്ചു. തുടർന്ന് വാഹനത്തിൽ മാനൂരിയിൽ എത്തിയ ഷീബയെ മാനൂരിയിലെ അംഗൻവാടി കുട്ടികൾ ഉൾപ്പെടെയുള്ള പൗരാവലി പൂക്കൾ നല്കി സ്വീകിച്ചു. പിന്നീട് നടന്ന സ്വീകരണ പരിപാടി ഷൈജമ്മ ബെന്നി ഉത്ഘാടനം ചെയ്തു. നവീൻ, ടെൻസ്റ്റാർ പ്രസിഡൻ്റ് ശശി,ബാലസംഘം ഏരിയ സെക്രട്ടറി അനന്ദു, മഹിളാ സ്സോസ്സിയേഷൻ സരോജിനി, തേജസ്വിനി പുരുഷ സംഘം ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ടെൻ സ്റ്റാർ പുരുഷസംഘം ഭാരവാഹി മോഹനൻ മാനൂരി സ്വാഗതവും എഡിഎസ് സെക്രട്ടറി പ്രസീത മോഹനൻ അദ്ധ്യക്ഷതയും വഹിച്ചു. ഷീബ കെ.വി നന്ദി പ്രഭാഷണം നടത്തി.ശശി കെ.വിയാണ് ഷീബയുടെ ഭർത്താവ്. ആരാധ്യ, അഥർവ എന്നിവർ മക്കൾ

No comments