Breaking News

വെള്ളരിക്കുണ്ട് ടൗണിൽ നിന്നും വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് കൈമാറി

വെള്ളരിക്കുണ്ട്: കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് ടൗണിൽ നിന്നും നരിക്കുഴി ബാബു എന്നയാൾക്ക് വീണുകിട്ടിയ ഒരു പവൻ സ്വർണാഭരണം ഉടമസ്ഥന് കൈമാറി. സ്വർണ്ണത്തിൻ്റെ കൈ ചെയിൻ കളഞ്ഞു കിട്ടിയ അറിയിപ്പ് ഇന്നലെ മലയോരം ഫ്ലാഷ് പ്രസിദ്ധീകരിച്ചിരുന്നു. ഉടമസ്ഥൻ തെളിവ് സഹിതം എത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ആഭരണം കൈമാറിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാന്റെ സാന്നിധ്യത്തിൽ ബാബു നരിക്കുഴി ആഭരണത്തിന്റെ ഉടമ റോഷൻ പാണത്തൂരിന് കൈമാറി

No comments