Breaking News

രാജ്യാന്തര മാസ്റ്റേർസ് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ കരിന്തളത്തെ ബിജു- ശ്രുതി ദമ്പതിമാർക്ക് സിപിഎം കരിന്തളം ഈസ്റ്റ് ബ്രാഞ്ചിന്റെ അനുമോദനം


കരിന്തളം: കൊളംബോയിൽ വച്ച് നടന്ന രാജ്യാന്തര മാസ്റ്റേർസ് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടി നാടിൻ്റെ അഭിമാന താരങ്ങളായ കരിന്തളത്തെ ബിജു ശ്രുതി ദമ്പതിമാർക്ക് സിപിഎം കരിന്തളം ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. ബ്രാഞ്ച് സെക്രട്ടറി ഒ കുഞ്ഞിരാമൻ സ്വഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉപഹാരം നൽകി . പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം  എം.വി.രതീഷ്. ലോക്കൽ കമ്മറ്റി അംഗം പി.പി രാജേഷ് എന്നിവർ സംസാരിച്ചു

No comments