Breaking News

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്


പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസ് ൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർമാരായ പി.എൽ ഉഷ, പി.നാരായണൻ, കെ.രാമചന്ദ്രൻ മാസ്റ്റർ, ഒ.വി.സുമിത്രൻ, ശ്യാംലാലൂർ, ഹമീദ് കാലിച്ചാംപാറ, വേണുഗോപാൽ ചുണ്ണംകുളം എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾ കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ ജില്ലയിൽ ഹിന്ദി കഥാരചനയിൽ ഒന്നാം  സ്ഥാനവും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ചെയ്ത സൗമ്യമാധവൻ ചുണ്ണംകുളം, നാടോടി നൃത്തം താലൂക്ക്തലത്തിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ച ഷാന ബാലൂർ, മാപ്പിളപ്പാട്ടിൽ പഞ്ചായത്തുതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച രഞ്ജുഷ ബാലൂർ എന്നിവരെയും അനുമോദിച്ചു. നാഷണൽ മലയാളം ലിറ്ററേച്ചർ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ സാഹിത്യകാരൻ വേണുഗോപാൽ ചുണ്ണംകുളം, പ്രമുഖ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ദിവ്യബാല ബാലൂർ, കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ജീനോമാറ്റിക് സയൻസ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ മലയാക്കോളിലെ കെ. ഭാവന എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.

No comments