Breaking News

ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചു


ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണം കവര്‍ച്ച ചെയ്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ ഓഫീസിലെ കൗണ്ടറും മടപ്പുരയുടെ പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. പുറത്തുള്ള ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. മറ്റൊരു ഭണ്ഡാരം തകര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. മോഷണത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച. ക്ഷേത്രത്തില്‍ അടിച്ചുതെളി നടത്തുന്ന സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. സംഭവം ക്ഷേത്രഭാരവാഹികളെ അറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രഥമിക വിവരങ്ങള്‍ ശേഖരിച്ചു. ഒരാഴ്ച മുമ്പ് സമീപത്തെ കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ഇതേ മോഷ്ടവാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

No comments