Breaking News

കുമ്പളപ്പള്ളി കരിമ്പിൽ ഹൈ സ്കൂൾ 2024- 2025 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം നടത്തി


കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ 2024- 2025 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം നടത്തി . കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി.കെ രവി ഉൽഘാടനവും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ച് ഉപഹാര വിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് - പി പവിത്രൻ അദ്ധ്യക്ഷനായിരുന്നു. സ്ക്കൂൾ മനേജർ അഡ്വ. കെ.കെ നാരായണൻ പ്രവേശനോത്സവ സന്ദേശം നടത്തി. പുതിയയായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള മനജർ വകയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.വി ബാബു, എം പി.ടി.എ പ്രസിഡണ്ട് വിദ്യ പി , സീനിയർ അസ്സിന്റന്റ് ദീപ ടീച്ചർ, സ്ക്കൂൾ ലീഡർ അഭിരാം . എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. കവിയും സംസ്കാരിക പ്രവർതകനുമായ പത്മരാജ് എരവിൽ കുട്ടികളുമായി സം വാദിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ സജി ജോസ് സ്വാഗതവും വിമൽ മാസ്റ്റർ നന്ദിയും പറഞ്ഞു. മുഴുവൻ കുട്ടികൾക്കും രക്ഷിത തക്കൾക്കും പിടി എ കമിറ്റി വകയായി പായസ വിതരണവും ഉണ്ടായി

No comments