Breaking News

രാവണേശ്വരം പാടിക്കാനം പി എ കുമാരൻ വധകേസ് ; സഹോദരങ്ങൾ ഉൾപ്പെടെ ൮ പ്രതികൾക്ക്18 വർഷം കഠിന തടവ്


കാസർകോട്: കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് പ്രതികൾക്ക് കഠിന തടവ്. 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.

കാസർകോട് രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയുടെ വിധി. കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57), പി എ,നാരായണൻ (49), പി എ പത്മനാഭൻ (64 , പത്മനാഭൻ്റെ മകനായ പി എ സന്ദീപ് (34) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 31 ന് ആയിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

No comments