Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം  സംഘടിപ്പിച്ചു. പൂക്കളും കിരീടങ്ങളും അണിയിച്ച് നവാഗതരെ വരവേറ്റു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എസ് ജയശ്രീ എന്റോവ്മെന്റുകൾ വിതരണം ചെയ്തു. ബാനം കൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, വി.എൻ മിനി, കെ.എൻ ഭാസ്‌കരൻ, പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും കെ.ഭാഗ്യേഷ് നന്ദിയും പറഞ്ഞു. എം.ലത രക്ഷാകർതൃ ബോധവത്കരണ ക്ലാസെടുത്തു. മധുരവിതരണവും നടന്നു.

No comments