Breaking News

പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു


പെരിയങ്ങാനം: പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് അംഗം മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ സുരേശൻ അധ്യക്ഷത വഹിച്ചു. കവി എ.എം ബാലകൃഷ്ണൻ മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ കെ.വേണു, മദർ പി.ടി.എ പ്രസിഡന്റ് പി.ജീന എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ടി.രാജി സ്വാഗതവും എം.കെ മിഥില നന്ദിയും പറഞ്ഞു.

No comments