Breaking News

സി പി എം നിയന്ത്രണത്തിലുള്ള ഗ്രാമസേവാ സംഘം ട്രസ്റ്റിൽ നിന്നും ബിരിക്കുളം എ യു പി സ്കൂൾ ഗവർൺമെൻറ് ഏറ്റെടുക്കണം ; ബി ജെപി


 ബിരിക്കുളം : അധ്യാപക നിയമനങ്ങളിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തിയ ബിരിക്കുളം എ യു പി സ്കൂൾ മാനേജ്മെൻറിൽ നിന്നും അടിയന്തിരമായി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ബി ജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ട് എങ്ങനെയെല്ലാം അഴിമതി നടത്താം എന്നതിൻ്റെ ബിരിക്കുളം എ യു പി സ്കൂൾ. സ്വന്തക്കാർക്കും ബന്ധുക്കൾക്കും പുറമെ ലക്ഷങ്ങൾ കോഴ വാങ്ങി മറ്റുള്ളവർക്കും നിയമനം നൽകിക്കൊണ്ട്  ബിരിക്കുളം സ്കൂളിനെ ഒരു കറവപ്പശുവാക്കി കൊണ്ടുനടക്കുകയാണ് ട്രസ്റ്റ് എന്നും ബി ജെ പി ആരോപിക്കുന്നു . എത്രയും വേഗം പ്രസ്തുത സ്കൂൾ സർക്കാർ ഏറ്റെടുക്കേണ്ടതാണെന്ന് ബി ജെപി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുമ്പോട്ട് പോകുമെന്നും പാർട്ടി യോഗം തീരുമാനിച്ചു

ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ്കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ- ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ രാജഗോപാൽ, അഡ്വ.കെ കെ നാരായണൻ , ജില്ലാകമ്മിറ്റി അംഗം പ്രമോദ് വർണ്ണം , മണ്ഡലം വൈസ് പ്രസിഡൻറ് വി സി പത്മനാഭൻ, രഞ്ജിത്ത് വരയിൽ ,പഞ്ചായത്ത് ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന , സി കെ സുകുമാരൻ കരിന്തളം തുടങ്ങിയവർ സംസാരിച്ചു


No comments