Breaking News

ആത്മ കാസറഗോഡ് ഫുഡ്‌ സെക്യൂരിറ്റി ഗ്രൂപ്പിനുള്ള പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ വെസ്റ്റ് എളേരി പഞ്ചായത്തിൽ വിതരണം ചെയ്തു


ഭീമനടി : ആത്മ കാസറഗോഡ് ഫുഡ്‌ സെക്യൂരിറ്റി ഗ്രൂപ്പിനുള്ള പച്ചക്കറി  കൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ  ശ്രീമതി ബിന്ദു മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീ പി സി ഇസ്മായിൽ ഉത്പാദനോപാതികൾ വിതരണം ചെയ്തു.

കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ രാജീവൻ സി എച്ച് നന്ദിയും പ്രകടിപ്പിച്ചു.ആത്മ ബി ടി എം ശ്രീ റിജിൽ റോയ് പദ്ധതി വിശദീകരിച്ചു.കൃഷി അസിസ്റ്റന്റ് ശ്രീമതി സ്മിജ പി വി,പെസ്റ്റ് സ്കൗട്ട് ശ്രീ വിജേഷ് സി പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, പച്ചക്കറി തൈകളും മൺചട്ടികളും ജൈവ വളവുമാണ്  പദ്ധതി മുഖാന്തിരം അനുവദിച്ചത്.

No comments