Breaking News

ചോർന്നൊലിച്ചു അപകടഭീഷണിയുയർത്തുന്ന പഴയ സ്കൂൾ കെട്ടിടം പുതുക്കി പണിയണം ; കനകപ്പള്ളി ജി എൽ പി സ്കൂൾ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു


പരപ്പ : കനകപ്പള്ളി ജി എൽ പി സ്കൂൾ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

വർഷങ്ങളായി ചോർന്നൊലിച്ചു അപകടഭീഷണിയുയർത്തുന്ന പഴയ കെട്ടിടം പുതുക്കി പണിയണമെന്നും രണ്ടു വർഷത്തോളമായി പ്രവർത്തന രഹിതമായി തുടരുന്ന പ്രധാന കെട്ടിടത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകണമെന്നും, പൊട്ടിപൊളിഞ്ഞു കിടക്കുന്ന കനകപ്പള്ളി തുമ്പ റോഡ് റീടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കി തീർക്കണമെന്നും പ്രഥമ യോഗത്തിൽ കമ്മിറ്റി സംയുക്തമായി ആവിശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി

രാജൻ തുമ്പ (പി ടി എ പ്രസിഡന്റ് )

സതീശൻ വളവിൽ (വൈസ് പ്രസിഡന്റ് )

ജോജി തോട്ടുങ്കൽ (എസ് എം സി ചെയർമാൻ )

റംസീന (മദർ പി ടി എ പ്രസിഡന്റ് ) എന്നിവരെ തെരഞ്ഞെടുത്തു.  യോഗത്തിൽ ഹെഡ്‌മിസ്ട്രെസ് ശശികല ടീച്ചർ സ്വാഗതവും ജിൻസി കുര്യാക്കോസ് ടീച്ചർ നന്ദിയും പറഞ്ഞു.

No comments