Breaking News

പരിമിത സാഹചര്യത്തിലും 3 പെൺമക്കളേയും സർക്കാർ സർവ്വീസ് വരെ എത്തിച്ച രക്ഷിതാക്കളെ ആദരിച്ച് മാലോത്ത് കസബയിൽ പ്ലസ് വൺ പ്രവേശനം നടത്തി


മാലോം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ പ്ലസ് വൺ പ്രവേശനം വിപുലമായ രീതിയിൽ നടത്തി. സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി നിരവധി വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഉദ്ഘാടനം വഹിച്ച  ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷനായി. പരിമിതികളെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നു പെൺകുട്ടികളെയും സർക്കാർ സർവീസിലേക്ക്

 കൈപിടിച്ചുയർത്തിയ കമ്മാടിയിലെ സതിക്കും മാധവനും സ്നേഹാദരം നൽകി. എല്ലാ കുട്ടികൾക്കും പ്രിൻസിപ്പൽ മിനി പോൾ സ്കൂൾ പ്രവർത്തന ക്രമ വിശദീകരണം നൽകി.

   പഞ്ചായത്ത് മെമ്പർ ജെസ്സി ടോമി, എസ് എം സി ചെയർമാൻ ദിനേശൻ കെ, എം പി ടി എ പ്രസിഡൻറ് ആശാ മോഹനൻ, പ്രധാന അധ്യാപകൻ ശങ്കരൻ കെ, അധ്യാപകരായ പയസ് കുര്യൻ,ദീപ ജോസ്, മാർട്ടിൻ ജോർജ് വിദ്യാർത്ഥി പ്രതിനിധികളായ ദേവിക പി ,അരവിന്ദ് രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.



No comments