Breaking News

കാസർഗോഡ് അതിർത്തി കടന്ന കാർ പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു


കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ  ഗ്രേഡ്  മുരളി. കെ. വി  യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ  വച്ചാണ് കാറിൽ കടത്തിക്കൊണ്ടു വന്ന വൻ മദ്യ ശേഖരം പിടികൂടിയത്. പ്രതികളായ വിനീത്  പുരുഷോത്തമ, അവിനാഷ്. ഒ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി അറസ്റ്റു  ചെയ്തു.

No comments