Breaking News

കാസർകോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും വിപണിയ്ക്ക് പുതുജീവൻ നൽകാൻ പദ്ധതി കാസർകോട് വികസന പാക്കേജിൽ രൂപം നൽകും


ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യൻ കൈത്തറി ബ്രാൻഡായ കാസർകോടിന്റെ സ്വന്തം ഉൽപന്നം - കാസർകോട് സാരിയുടെ വിപണി'കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം   നൂതന പദ്ധതി തയ്യാറാക്കുന്നു ഇതിന്റെ ഭാഗമായി കാസർകോട്  ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് സാരീസ് ഉൽപാദിപ്പിക്കുന്ന ഉദയഗിരിയിലെ കാസർകോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡ് കേന്ദ്രം സന്ദർശിച്ചു  കാസർഗോഡ് വികസന പാക്കേജ് ഓഫീസർ വിചന്ദ്രൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ യില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി.എം. അനിത വൈസ് പ്രസിഡണ്ട് ചന്ദ്രഹാസ ഡയറക്ടർമാരായ ദിവാകരൻ, രാമചന്ദ്ര, ദാമോദര ,  ഗംഗമ്മ എന്നിവരും തൊഴിലാളികളുമായും ജില്ലാകളക്ടർ സംസാരിച്ചു 

കാസർകോട് സാരീസ് നിലവിൽ നാശോന്മുഖമാവുകയാണെന്നും സർക്കാറിൻ്റെ വിവിധ തലങ്ങളിലുള്ള സഹായം അനിവാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. 1938 ൽ സ്ഥാപിച്ച സൊസൈറ്റിയാണ്.. 600 തൊഴിലാളികൾ വരെ പ്രവർത്തിച്ചിരുന്ന  ഇവിടെ നിലവിൽ 25 സ്ത്രീകളും പത്ത് പുരുഷന്മാരും ഉൾപ്പടെ 35 വിദഗ്ധതൊഴിലാളികൾ ആണ് തൊഴിൽ ചെയ്യുന്നത് 

വിദഗ്ദ തൊഴിലാളികൾ ഈ മേഖലയിൽ കുറയുകയാണ്. യുവജനങ്ങൾ ഈ രംഗത്ത് കടന്നു വരുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു കാസർകോട് സാരിക്കു പുറമേ യൂനിഫോം മെറ്റീരിയൽ, ബെഡ്ഷീറ്റ്   ബാത്ത്റൂം ടവ്വൽ ലുങ്കി തുടങ്ങിയവയും നെയ്യുന്നുണ്ട്.


വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉൽപ്പാദനം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിശദമായ യോഗം വിളിച്ചു ചേർക്കുന്നതിന് ഡി ടി പി സി സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് സാരീസിൻ്റെ പ്രൗഢി വീണ്ടെടുക്കുന്നതിനുള്ള നൂതന പദ്ധതികൾക്ക് രൂപം നൽകാൻ ഈ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു.


കാസർകോട്ജില്ലയിലെ മാത്രം നെയ്ത്തുകാർ നിർമ്മിക്കുന്ന പരമ്പരാഗത കോട്ടൺ സാരിയാണ് കാസർകോട് സാരി.  അവ കൈകൊണ്ട് നിർമ്മിക്കുന്നവയാണ് പ്രത്യേക മോടിയുള്ളതുമാണ്.  പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു..

കാസർകോട് സാരി

  നെയ്ത്ത് പാരമ്പര്യത്തിൻ്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലേതാണ്.  

   കേരളത്തിൽ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളിൽ ഒന്നാണിത്.  ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ.


  സാധാരണയായി ചായം പൂശിയ കോട്ടൺ നൂലുകൾ ഉപയോഗിച്ച് പ്ലെയിൻ അല്ലെങ്കിൽ വരയുള്ള സാരികളാണ് നെയ്തെടുക്കുന്നത്. .  ജാക്കാർഡ് അല്ലെങ്കിൽ ഡോബി ടെക്നിക്കുകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ബോർഡറുകൾ വളരെ ആകർഷകമാണ്.  ഈ സാരികൾ 60 മുതൽ 100 ​​വരെയുള്ള ഉയർന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.  

   1938-ൽ സ്ഥാപിതമായ കാസർകോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡ് കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും ഈ പാരമ്പര്യം നിലനിർത്തുന്നു. നിത്യോപയോഗത്തിനും ഉടുക്കുന്നതിനും അനുയോജ്യമായതിനാൽ ഈ സാരികൾക്ക് സ്ഥിരമായ ആവശ്യക്കാർ ഏറെയുണ്ട്.


   ഭൗമ സൂചിക പദവി (രജിസ്റ്റേഡ്ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ പ്രൊഡക്ട് )

   2009-ൽ കാസർകോട് സാരികൾക്ക് ഭൗമസൂചിക ഉല്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സർക്കാർ അപേക്ഷിച്ചു.  2010 മുതൽ ഇന്ത്യാ ഗവൺമെൻ്റ് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉൽപന്നമായി അംഗീകരിച്ചു. നിലവിൽ ഇന്ത്യൻ ഹാൻഡ്ലും ബ്രാൻഡും കേരള ഹാൻഡ്ലും ബ്രാൻഡ് മുദ്രകളുള്ള ഉൽപന്നമാണ് കാസർകോട് സാരീസ്

No comments