Breaking News

മാലോത്ത് കസബ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടത്തി


ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബ എസ് പി സി യൂണിറ്റിൻ്റെ  നേതൃത്വത്തിൽ യോഗാ ദിനാചരണം നടത്തി. സ്കൂളിൻറെ പ്രഥമ അധ്യാപകൻ ശങ്കരൻ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡൻറ് സനോജ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ എസ് പി സി ചാർജ് വഹിക്കുന്ന സുഭാഷ് വൈ എസ്,ഗീത സി ,മദർ പിടിഎ പ്രസിഡൻറ് ആശ മോഹൻ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ സംസാരിച്ചു. ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മാലോത്തിലെ യോഗ ട്രെയിനർ ജലീറ്റ ആൻ സെബാസ്റ്റ്യൻ ക്ലാസ് കൈകാര്യം ചെയ്തു.

No comments