Breaking News

വെസ്റ്റ് എളേരി മയിലുവള്ളിയിലെ യുവി മോൻ്റെ ചികിത്സക്കായി വീവൺ ക്ലബ്ബ് നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി സമാഹരിച്ച തുക കുടുംബത്തിന് കൈമാറി


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മൈലുവള്ളിലുള്ള നിധിൻ - അഞ്ജു ദമ്പതികളുടെ മകൻ 5 വയസുള്ള യുവി മോൻ തലശ്ശേരി ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ചികിത്സക്കായി ഇതിനോടകം നല്ലൊരുതുക ചിലവഴിച്ചു. നിർധനരായ ഈ കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കി കുട്ടിക്ക് ചികിത്സ സഹായം നൽകുന്നതിനായി 

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്‌ പത്താം വാർഡ് ആവുളക്കോടിലെ വീ വൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾ വാർഡ് മെമ്പർ സിൽവി തോമസിന്റെ സഹായത്തോടെ ഫുട്ബാൾ ടൂർണമെന്റ് നടത്തുകയും അതിലൂടെ പിരിഞ്ഞുകിട്ടിയ തുക യുവി മോന്റെ മാതാപിതാക്കളെ ഏല്പിക്കുകയും ചെയ്തു

No comments