Breaking News

വെള്ളരിക്കുണ്ട് വൈ എം സി എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ഓഫീസ് കെട്ടിടത്തിൻറെ വെഞ്ചരിപ്പും 22 ന്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈ എം സി എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ വെഞ്ചരിപ്പും ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കുടുംബസംഗമവും 22 ന്. വൈകീട്ട് 5 മണിക്ക് വെള്ളരിക്കുണ്ട് വൈ എം സിഎ ബാഡ്മിന്‍റണ്‍ അക്കാദമി ഹാളില്‍ നടക്കുന്ന പരിപാടി ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം ഉദ്ഘാടനം ചെയ്യും. വൈ എം സി എ പ്രസിഡണ്ട് സിബി വാഴക്കാലായില്‍ അധ്യക്ഷം വഹിക്കും. വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണവും വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോനപള്ളി വികാരി ഡോ.ജോണ്‍സണ്‍ അന്ത്യാങ്കുളം അനുഗ്രഹപ്രഭാഷണവും നടത്തും. സബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി പുതിയഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നല്‍കും. വെളളരിക്കുണ്ട് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ.ജോസഫ് മുഞ്ഞനാട്ട്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, ബളാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ആര്‍.വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാന്‍, നിയുക്ത സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണിമാണിശ്ശേരി, നിയുക്ത വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് കെ.എ.സാലു, സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് കാസര്‍കോട് സബ് റീജിയണ്‍ കണ്‍വീനര്‍ ജെയ്സണ്‍ കാവുപുരയ്ക്കല്‍, സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍ ജിബിന്‍ അബ്രാഹം, ബാബു കല്ലറയ്ക്കല്‍, ബെന്നി പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

No comments