Breaking News

രാജ്യാന്തര മാസ്റ്റേഴ്‌സ് മീറ്റ്; മെഡൽ തിളക്കത്തിൽ കരിന്തളത്തെ ദമ്പതികൾ


ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് മത്സരത്തില്‍ കരിന്തളം സ്വദേശികളായ ദമ്പതിമാര്‍ക്ക് ഓട്ടത്തിലും നടത്തത്തിലും മെഡല്‍ തിളക്കം. 5000 മീറ്റര്‍ നടത്തമത്സരത്തില്‍ കരിന്തളം സ്വദേശിയായ ബിജുവിന്റെ ഭാര്യ ശ്രുതിക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചു. നീലേശ്വരത്തെ ബാലന്‍ നമ്പ്യാര്‍ 1500 മീറ്റര്‍ നടത്തത്തില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കി. കരിന്തളം പറമ്പത്ത് വീട്ടിലെ റിട്ട.മിലിറ്ററി ഉദ്യോഗസ്ഥനാണു ബിജു. ബിജു സൈനിക സേവനത്തിനിടയില്‍ ഇന്റര്‍ബറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പിലും കമ്പനി ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. അയ്യായിരം മീറ്റര്‍ ഓട്ടമായിരുന്നു അന്നും ഇനം. സൈനിക സേവനത്തിന് ശേഷം ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍ഡിലും പിന്നീട് മിലിറ്ററി എന്‍ജിനീയറിംഗ് സര്‍വ്വീസിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സൈനിക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഹൈദരബാദില്‍ നടന്ന അഖിലേന്ത്യാ മാസ്റ്റേഴ്സ് മീറ്റില്‍ 5000 സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഭര്‍ത്താവിനൊപ്പം പ്രാക്ടീസ് നടത്തിയാണ് ശ്രുതി മാസ്റ്റേഴ്‌സ് മീറ്റില്‍ അവസരം നേടിയത്. സഞ്ജന, ജീന എന്നിവരാണ് ഇവരുടെ മക്കള്‍. ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങള്‍ക്ക് വന്‍ വരവേല്‍പ് നല്‍കാന്‍ ഒരുങ്ങുകയാണ്.

No comments