Breaking News

ജി.എച്ച്.എസ്.എസ് പരപ്പയിൽ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി



പരപ്പ : പരപ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ 9:30 ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ സി.എച്ച് ഉൽഘാടനം ചെയ്തു . വെള്ളരിക്കുണ്ട് പോലീസ്റ്റേഷനിലെ എസ്.ഐ  ഷിജു എം.വിവൃക്ഷത്തൈ നട്ട് കാഡറ്റുകളോട് സംവദിച്ചു. പി.ടി.എ പ്രസിഡണ്ട് എ.ആർ വിജയകുമാർ, പ്രിൽസിപ്പാൾ ശ്രീപതി എസ്.എം ,ഹെഡ്മാസ്റ്റർ പി.ജനാർദ്ദനൻ, എ.എസ്.ഐ സജിത ടി.വി എന്നിവർ സംസാരിച്ചു.സി.പി.ഒമാരായ സുരേഷ് കുമാർ ,ദീപ പ്ലാക്കൽ എന്നിവരടക്കം അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പരിസ്ഥിതി സംരക്ഷണ സന്ദേശറാലിയും നടത്തി. 

No comments