Breaking News

സീലിംഗ്ഫാൻ ദേഹത്ത് പൊട്ടിവീണ് യുവാവ് മരിച്ചു

പയ്യന്നൂർ: കിടപ്പുമുറിൽ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാൻ ദേഹത്ത് പൊട്ടി വീണു ഗുരുതരമായി പ രിക്കേറ്റ യുവാവ് മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കു ന്ന ആയിഷ മൻസിലിൽ എ കെ മുഹമ്മദ് സമീറാ 48 മരണപ്പെട്ടത്. പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീർ ഇന്നലെ ഉ ച്ചക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. ഈ സമയം ഭാര്യയും കുട്ടിയും വീട്ടിലില്ലായിരുന്നു. വൈകിട്ട് ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഫാൻ ടിപ്പിച്ചിരുന്ന കോൺക്രീറ്റിന്റെ സീലിംഗ് ഭാഗം ഉൾപ്പെ ടെ അടർന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹ ത്തേക്ക് വീഴുകയായിരു ന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ കണ്ണൂർ ഗവ.മെഡി ക്കൽ കോളേജാശുപത്രി യിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments