Breaking News

വനിതാ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം ; കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പുങ്ങംചാൽ യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു

പുങ്ങംചാൽ : സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ വനിതകൾക്ക് പലിശ രഹിത വായ്പകൾ നൽകാൻ സർക്കാർ നിയന്ത്രണങ്ങളിലുള്ള ബാങ്കുകൾ തയ്യാറവണ മെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പുങ്ങംചാൽ യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.

യോഗം ജില്ലാ ജനറൽ സെക്രട്ടറി മായാരാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു..

ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് , യൂണിറ്റ് ജനറൽ സെക്രട്ടറി അജിത് കുമാർ കെ , നിർമ്മല രഘു ,  സുനിതാ പുങ്ങംചാൽ , കവിത വേണു ഗോപാൽ , പ്രസന്ന രവി , ബീന സാജൻ , രജനി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു..

ഭാരവാഹികൾ :സുനീതി ആനക്കൽ (പ്രസിഡന്റ് )

പ്രസന്ന രവി.. (വൈസ് പ്രസിഡന്റ് )ബീന സാജൻ ( ജനറൽ സെക്രട്ടറി )ജ്യോതി ബിജു ( ജോയിന്റ് സെക്രട്ടറി ) കവിത വേണു ഗോപാൽ ( ട്രഷറർ )



No comments