Breaking News

'മുക്കട-കാര്യങ്കോട് തീരദേശ റോഡ് യാഥാർത്ഥ്യമാക്കണം' കണിയാട തണൽ പുരുഷസ്വയം സഹായ സംഘം വാർഷിക പൊതുയോഗം


ചായ്യോത്ത്: കിനാനൂർ - കരിന്തളം പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുക്കടയിൽ നിന്നും അരയാക്കടവ് വഴി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കാര്യങ്കോട്ടെക്ക് തീരദേശ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് കണിയാട തണൽ പുരുഷസ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എൽ എസ് എസ്.എസ് എസ് എൽ സി പ്ലസ് ടു ഡിഗ്രി വിജയികളെയും വെള്ളരിക്കുണ്ട് താലുക്ക് കുടുംബശ്രി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിരജ്ഞന കുടുംബശ്രിയെയും ഒന്നാം ക്ലാസിൽ പ്രവേശിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ.ജനാർദ്ദനൻ അധ്യക്ഷനായി. എം' കുഞ്ഞിരാമൻ കെ.രാജകുമാരൻ റീന .എന്നിവർ സംസാരിച്ചു വി.വിജയൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ: കെ.രാജകുമാരൻ പ്രസിഡണ്ട്) എം.രമേഷ് (വൈ.പ്രസിഡണ്ട്) കെ വി. രോഹിത് കുമാർ (സെക്രട്ടറി കെ രാമചന്ദൻ (ജോ: സെക്രട്ടറി കെ.പി. രത്നാകരൻ ട്രഷറർ ,

No comments