Breaking News

രാജപുരം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു


രാജപുരം : രാജപുരം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയ നേടിയ വിദ്യാര്‍ഥികള്‍ക്കും, യൂണിവോഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടിയവരെയും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വജ്രകേളി പരിപാടിയില്‍ അരങ്ങേറ്റം നടത്തി കുട്ടികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍ അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപ്പള്ളി, രാജപുരം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ എ പ്രഭാകരന്‍, സംഗീത അധ്യാപിക കെ രേവതി, വനിത വേദി കണ്‍വീനര്‍ ഇ രാജി, ബാലവേദി സെക്രട്ടറി സ്വാതി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, പ്രസിഡന്റ് വി എ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

No comments