Breaking News

ചെറുവത്തൂര്‍ ബസ്സ്റ്റാന്റില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു


ചെറുവത്തൂര്‍ ബസ്സ്റ്റാന്റില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയയാണ് (52) മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ്സ്റ്റാന്റിലൂടെ നടന്ന് പോകുന്നതിനിടെ പിറകോട്ടെടുക്കുന്ന ബസ് ഇടിച്ച് അടിയില്‍പെടുകയായിരുന്നു.



No comments