Breaking News

ഹയർ സെക്കന്ററി രണ്ടാംഘട്ട അധ്യാപക സംഗമത്തിന് നീലേശ്വരത്ത് തുടക്കമായി


നീലേശ്വരം: സമഗ്ര ശിക്ഷാകേരളം, കാസർഗോഡ് രണ്ടാം ഘട്ട ഹയർ സെക്കന്ററി അധ്യാപക സംഗമം നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പാഠ്യപദ്ധതി സമീപനങ്ങളെ അധ്യാപകരിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ്

ഈ പരിശീലന സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഗമം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ വി.എസ് ബിജുരാജ് ഉദ്ഘാടനം ചെയ്തു. രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ വിജീഷ് പി അധ്യക്ഷത വഹിച്ചു. ഡി പി ഒ മധുസൂദനൻ, ബി പി സി കെ വി രാജേഷ്‌, സുവോളജി റിസോഴ്സ് പേഴ്സൺ വന്ദന എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെമിസ്ട്രി വിഭാഗം റിസോഴ്സ് പേഴ്സൺ  സജീവ് പി സ്വാഗതവും റിസോഴ്സ് പേഴ്സൺ ജയറാം നന്ദിയും

പറഞ്ഞു. സുവോളജി, കെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ നിന്നായി 80 പേർ അധ്യാപക സംഗമത്തിൽ പങ്കെടുത്തു. ശനിയാഴ്ച സംഗമം അവസാനിക്കും.



No comments