Breaking News

മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനുശേഷം ബളാൽ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസറായി വിരമിക്കുന്ന കെ ശശിന്ദ്രന് ചെമ്പൻചേരി കർമ്മകൃഷി കൂട്ടം യാത്രയയപ്പ് നൽകി

ബളാൽ : മുപ്പത്തി മൂന്നു വർഷത്തെ സേവനത്തിനുശേഷം ബളാൽ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസറായി വിരമിക്കുന്ന കെ ശശിന്ദ്രന്  ചെമ്പൻചേരി കർമ്മകൃഷി കൂട്ടം യാത്രയയപ്പ് നൽകി. കൃഷികൂട്ടം സെക്രട്ടറി ജോസ് വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് വി ജെ മാത്യു അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ നിഖിൽ നാരായണൻ മുഖ്യാതിഥിയായിരുന്നു . അസിസ്റ്റൻറ്

കൃഷി ഓഫീസർ ശ്രീഹരി വള്ളിയോടൻ , വി സി മാത്യു , വിദ്യ മനു , വർഗീസ് ജോസഫ് ,  ഷാജു വിജെ , സെബാസ്റ്റ്യൻ ഒ എസ് തുടങ്ങിയവർ  പങ്കെടുത്തു . കെ ശശിന്ദ്രൻ  യാത്രയപ്പിന് നന്ദി പറഞ്ഞു.

No comments