Breaking News

റാണിപുരം വനത്തിനുള്ളിൽ മൃഗവേട്ടക്കിടെ കള്ളത്തോക്കുമായി അഞ്ചംഗ സംഘം അറസ്റ്റിൽ;  തോക്കും തിരയും വാഹനവും കസ്റ്റഡിയിൽ

രാജപുരം :ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം വനത്തിനുള്ളിൽ മൃഗവേട്ടക്കിടെ കള്ളത്തോക്കുമായി അഞ്ചംഗ സംഘത്തെ പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.ശേഷപ്പയുടെ നേതൃത്വത്തിലുള്ള വനപാലകർ പിടികൂടി. റാണിപുരം ഫോറസ്റ്റിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് നായാട്ടും സംഘം വലയിലായത്.


പനത്തടി സ്വദേശികളായ പുത്തൻപുരയിൽ സെന്റിൽ ജോർജ് (35), പുത്തൻപുരയിൽ ജോസ് ജോസഫ് (56),ഞാറക്കാട്ട് സോണി തോമസ് (53), അജു മാത്യു (35), തൃശൂർ സ്വദേശി റിച്ചാർഡ് എൽദോസ് എന്നിവരാണ്

അറസ്റ്റിലായത്. ഇവരിൽ നിന്ന് കള്ളതോക്കും, ഏഴ് തിരകൾ, കെ എ 20 എം ഇ നമ്പർ കർണാടക റജിസ്ട്രേഷൻ മഹീന്ദ്ര ജീപ്പ് ഉൾപ്പെടെ പിടികൂടി. ബി.എഫ്.ഒ.വിഷ്ണു കൃഷ്ണൻ, എം വിനീത്, ഡി. വിമൽ രാജ്, പ്രവീൺ കുമാർ, എൻ.കെ.സന്തോഷ്, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് നായാട്ട് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ മാസവും പനത്തടിയിൽ നിന്നും മറ്റൊരു നായാട്ട് സംഘത്തെയും വനപാലകർ പിടികൂടിയിരുന്നു.

No comments