Breaking News

മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്


മാനസിക വൈകല്യമുള്ള 21 കാരനെ മയക്കുമരുന്ന് നൽകി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടയാക്കിയ യുവാവിനെതിരെ ആദൂർ പോലീസ് കേസെടുത്തു. ചെങ്കള സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച മുളിയാർ പൊവ്വലിലെ സാദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാർച്ചിൽ ബഡ്സ് സ്കൂളിലേക്ക് പോകാനായി ബസ്സ് കാത്തുനിൽക്കുന്ന യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സാദിഖ് തന്റെ വീട്ടിൽ വച്ച് മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.ഇങ്ങനെ ജൂൺ 28വരെ സാദിഖ് പീഡനം തുടർന്നതായി പരാതിയിൽ പറയുന്നു.

No comments